During the first days of their marriage, Srivasthava and Kamala visited Mangalore. As strangers in a new place, the seaside town gave them the privacy and anonymity needed in those new days. They sauntered leisurely through the busy throng of people hurrying around them, colorful clothing blowing hither and thither in the sea breeze, as if they had their entire lives stretching endlessly before them. They picked seashells of different colors at the seashore in Bandar. They named the little garden in the center of town with its distant views of the sea “the island of perpetual peace.”  In the evenings, they exchanged their favorite memories, sitting in the shade of the casuarina trees at Ullal beach. The colors of the setting sun glistened gently on the waters of the Nethravathi river estuary. They gazed at the drifting colors in the river, feeling that the inlets in their own minds were about to open. At dusk, when a train that sped by beating a rhythm on the Nethravathi bridge frightened Kamala with its two burning eyes, they returned to nights filled with only the roar of the sea.

 

One bright holiday morning, they started for the Mookambika temple in their sky-blue car.  The temple idol at Mookambika was the form of the goddess Kamala cherished. Shrivasthava was excited, too, when he heard about the temple in the middle of the forest . . . wild flowers in bright colors . . . streams and waterfalls tumbling down from deep within the forest like children scampering down a slope  . . . giant birds hiding in tall trees . . . imagination seized Shrivasthava.

 

The verdure of south Karnataka. Long bridges . . . paddy fields painted with the slanting shadows of coconut palms . . . so many rivers meandering to the ocean . . . tourists racing to reach Goa . . . Kamala’s chatter . . . the trip was lively. But when the road turned from the main highway onto the narrow forest path to the temple, their minds became quiet and focused. When Kamala turned silent in anxious anticipation of the temple, Shrivasthava listened for the gentle sounds of the forest.

 

The forest was reborn from the recent rains. A gentle breeze whispering prayers to tender leaf buds circulated in the forest air. There was almost no sunlight in the cloudy sky. It felt like all the creatures in the forest were resting, hiding away from sight. The occasional cry of a wild bird broke the imposing silence of the forest.

 

But on the grounds of the temple, a large throng of devotees had assembled as if unconcerned by the indifference of the nature around them. A bustling port at the far end of a green ocean, Shrivasthava said to himself.

 

At the temple, Shrivasthava felt disappointed. He retreated to a corner, discouraged by the crowd and discontented that the temple did not rouse as much awe as the lifelike sculptures at Belur, or the statuary at Mahabalipuram, like the enchanting dream of a sculptor who fell asleep on the beach. But Kamala, who recalled the many childhood stories about the gracious mercy of the goddess, was feeling euphoric. For a while Shrivasthava, who felt sympathy for the elephant calf with its trunk raised to bless the many bowed heads of devotees who had lined up with balls of jaggery and bananas, made the rounds behind Kamala. Finally, after finding a place for Kamala to sit and wait until the special prayers had commenced, Shrivasthava walked outside. He walked among the street vendors. He found an elderly flower seller sitting by himself, whom he wanted to ask his questions about the forest. The old man pointed out the Kudajadri mountain ranges, recounting their myths and legends. He described the river that flowed around the temple, the Souparnika.

 

The proud, mist-covered peaks of Kudajadri watched Shrivasthava. The verdant mountains enveloped by the sky began to tempt his mind. Beyond the wooded thickets, past the trails pounded by wild animals were the ruins of a small, dilapidated shrine. Doors that opened onto a far distant past . . . He fixed his gaze on the mountain ranges, thinking how if he were here alone, without Kamala, he would climb the Kudajadri with a small group of pilgrims. 

 

Shrivasthava turned away with a sigh when Kamala came back and called out to him. As they walked towards Souparnika along the path described by the flower seller, Kudajadri’s blue intensity seemed to line his eyes.

 

Souparnika’s shore was deserted. Behind a curtain of thick green vines, Souparnika gurgled over the rocks, sounding like a dancer. Shrivasthava began to forget Kudajadri.

 

Leaving Kamala to sit and wait on a shade-covered rock, Shrivasthava stepped into the currents of Souparnika as if sinking rapturously into a beloved’s embrace. Kamala was joyous as her gaze fell on the colorful fish and the wild water birds flitting off the surface of the river.

 

Diving into the water, Shrivasthava opened his eyes inside the clear current of the river and saw stones of different sizes, shapes and colors scattered across Souparnika’s riverbed.

 

The transformation of stones had always fascinated Shrivasthava. Stones that build houses and prisons . . . milestones that measure distance . . . boundary stones that mark the borders of enmity . . . stones reborn as true-to-life images . . . dead tombstones . . . But apart from such transformations matched to the destinies of humans were these stones, untouched by human hands, signs of a primeval nature. Shrivasthava believed that human evolution progressed side by side with the evolution of stones. 

 

Selecting stones from Souparnika that looked particularly ancient and unique, Shrivasthava put together a small collection and displayed them for Kamala with the excitement of a child showcasing his inventions.

 

In an unexpected burst of emotion Kamala cried out, “Stop . . . Don’t take stones from Souparnika . . . Those belong to the goddess . . .”

 

Remembering his ancestor, who had tried to keep the stones of Souparnika for himself by covering them in a cloak of faith that hid some kind of Truth, Shrivasthava smiled and swam ashore with the stones in his hands. Kamala tried to grab the stones from him and repeated once again, “No, please don’t. You can ask anyone . . . No one takes stones from Souparnika.”

 

“It doesn’t matter, Kamala. We can start worshipping these stones the same way we worship gods . . .” Shrivasthava walked towards the car with the stones in his hands. Kamala followed behind silently.

 

In the car, Shrivasthava noticed that Kamala didn’t speak the whole journey. Shrivasthava glanced at her sullen face with curiosity and kept driving. Their car got into a minor accident at the junction where the road diverged into the woods. Trying to avoid a calf that ran out into the road, the car skidded and came to a standstill against an earthen mound. Kamala was tossed forward but was able to balance on her extended palms to break the impact, saving herself. Regaining his equanimity, Shrivasthava attempted to lean over lightheartedly and bring Kamala close, to embrace and console her. Kamala pushed Shrivasthava’s hands aside and lashed out angrily: “What did I tell you? The stones of Souparnika . . .” Kamala burst into tears.

 

Shrivasthava removed his hands from around Kamala, stunned. After waiting a few minutes, he put the car in reverse and started to drive.

 

Souparnika’s shores once again . . . Day had folded into dusk. Souparnika’s babbling cascades were at their loudest.

 

Shrivasthava got down from the car and threw the stones back into Souparnika. The stones sank into the riverbed, dissipating the saffron hues of the twilight sky reflected on the surface of the water. Wild sparrows flew away in a chorus of alarming cries.

 

Shrivasthava got back into the car with a darkened expression and resumed driving without looking at Kamala. Melancholy seized her as she gazed at the road in front of them with indifference and anxiety. When they reached the turn out of the woods, darkness had spread completely, and they became invisible to each other.

 

Each mind is a Souparnika, Shrivasthava thought to himself. The currents above . . . beliefs like stones in the riverbed . . . singular forms.

 

In the forest, the cicadas had begun their collective chorusing.

വിവാഹിതരായ കാലത്ത്ശ്രീവാസ്തവയും കമലയും മംഗലാപുരത്ത്പോകാനിടയായി. അപരിചിതമായിരുന്നതിനാല്‍ ആകടല്‍ത്തീരപട്ടണം അവര്‍ക്ക്‌, ആ നാളുകള്‍ക്കിണങ്ങുന്ന സ്വകാര്യത നല്‍കി. കടല്‍ക്കാറ്റിലുലയുന്ന പലവര്‍ണ്ണവസ്ത്രങ്ങളോടെ ധൃതിപ്പെട്ട്നീങ്ങുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിയിലൂടെ, ജീവിതം ധാരാളം ബാക്കിയുള്ളവരേപ്പോലെ അവര്‍അലസരായി നടന്നു. ബന്തറിലെ കടല്‍ത്തീരത്ത്പോയി നിറമുള്ള ചിപ്പികള്‍ ശേഖരിച്ചു. കടലിന്റെ ദുരദൃശ്യങ്ങള്‍ കാട്ടുന്നപട്ടണത്തിലെ കൊച്ചു പൂന്തോട്ടത്തിന്അവര്‍സ്വസ്ഥതയുടെ തുരുത്ത്‌’ എന്ന്പേരിട്ടു. വൈകുന്നേരങ്ങളില്‍ ഉള്ളാള്‍ ബീച്ചിലെകാറ്റാടിത്തണലുകളിലിരുന്ന്‌, ഇഷ്ടമായിരുന്ന ഓര്‍മ്മകള്‍ കൈമാറി. ന്രേതാവദി നദിയിലൂടെ സൂര്യാസ്തമയത്തിന്റെ നിറങ്ങള്‍അഴിമുഖത്തേക്ക്മന്ദമായി ഒഴുകിക്കൊണ്ടിരുന്നു. തങ്ങളുടെ മനസ്സിലും അഴിമുഖങ്ങള്‍ തുറക്കുന്നതുപോലെ ഒരനുഭവത്തോടെഅവര്‍ നിറങ്ങളുടെ ഒഴുക്ക്നോക്കി ഇരുന്നു. സന്ധ്യയാകുമ്പോള്‍ നേത്രാവതിയിലെ പാളത്തിൽ  താളംപിടിച്ച്കടന്നുപോകുന്ന ഒരു തീവണ്ടി കണ്ണൂരുട്ടിക്കാട്ടി കമലയെ ഭയപ്പെടുത്തിയപ്പോള്‍ അവര്‍ മടങ്ങി - കടലിരമ്പലുകളുടെ രാത്രിയിലേക്ക്‌.

 

ഒരൊഴിവു ദിവസത്തെ തിളങ്ങുന്ന പ്രഭാതത്തില്‍ അവര്‍ തങ്ങളുടെ ഇളം നീല കാറില്‍ മുകാംബികയിലേക്ക്യാത്രയായി. മുകാംബികാക്ഷേത്രത്തിലെ  പ്രതിഷ്ഠ കമലയുടെ ഇഷ്ടദേവതയായിരുന്നു. ‘കാട്ടിലെ ക്ഷേത്രംഎന്നു കേട്ടപ്പോള്‍ശ്രീവാസ്തവയ്ക്കും ഉത്സാഹമായിരുന്നു-വനപുഷ്പങ്ങളുടെ തീവ്രവർണ്ണങ്ങൾ ..... ഉള്‍ക്കാടുകളില്‍നിന്ന്കുട്ടികളെപ്പോലെഓടിയിറങ്ങിവരുന്ന

കൊച്ചുകൊച്ചു ജലപാതങ്ങള്‍..... വൃക്ഷശാഖകളില്‍ പിന്‍വാങ്ങിയിരിക്കുന്ന വലിയ പക്ഷികള്‍... ശ്രീവാസ്തവ സങ്കല്‍പിച്ചു.

 

പച്ചതഴച്ച തെക്കന്‍ കര്‍ണ്ണാടകം. നീണ്ട പാലങ്ങള്‍... തെങ്ങിന്‍ നിഴലുകള്‍ വീണ നെല്‍പ്പാടങ്ങള്‍... കടലിലേക്ക്പോകുന്നഅനേകം പുഴകള്‍... ഗോവയിലേക്ക്അതിവേഗതയോടെ പോകുന്ന ടൂറിസ്റ്റുകള്‍... കമലയുടെ വാചാലതയും... അവരുടെ യാത്രഉല്ലാസകരമായിരുന്നു. എന്നാല്‍ പ്രധാന പാതവിട്ട്മുകാംബികയിലേക്കുള്ള വീതി കുറഞ്ഞവഴിയാകവെ, ആ മനസ്സുകള്‍ഏകാഗ്രമായിത്തുടങ്ങി. ക്ഷേത്ര സാമീപ്യത്തിനുള്ള അക്ഷമയോടെ കമല മൂകയായിത്തുടങ്ങിയപ്പോള്‍, ശ്രീവാസ്തവ കാടിന്റെമന്ദസ്വരങ്ങള്‍ക്ക്കാതോര്‍ക്കാന്‍ തുടങ്ങി.

 

പുതുമഴകള്‍ പെയ്ത്കാട്പുനര്‍ജ്ജനിച്ചിരുന്നു. തളിരിലകളെ ജീവമന്ത്രങ്ങൾ ഉരുവിട്ട്പഠിപ്പിക്കുന്ന ഒരു കാറ്റ്കാടാകെചുറ്റിക്കൊണ്ടിരുന്നു. സൂര്യന്‍ മേഘങ്ങളില്‍ മാഞ്ഞ്കിടന്നിരുന്നതിനാല്‍ വെയിലില്ലായിരുന്നു. ജീവ ജാലങ്ങളുംഉള്‍ക്കാടുകളില്‍ ഒതുങ്ങിക്കിടക്കുന്നതുപോലെ തോന്നി. ഇടയ്ക്കിടെ കേട്ട ചില പക്ഷിക്കരച്ചിലുകള്‍ മാത്രം വനമൗനത്തിന്റെഭയാനകത നീക്കിക്കൊണ്ടിരുന്നു.

 

എന്നാല്‍, മുകാംബികയെത്തുമ്പോള്‍, പ്രകൃതിയിലെ ആ ഉദാസീനത  ഒട്ടും ബാധിക്കാത്ത ഒരാള്‍ക്കുട്ടമുണ്ടായിരുന്നു. ഹരിതസമുദ്രം കടന്നെത്തിയ തിരക്കേറിയ ഒരു തുറമുഖം. ശ്രീവാസ്തവയ്ക്ക്തോന്നി.

 

ക്ഷേത്രം ശ്രീവാസ്തവയെ നിരാശനാക്കി. ബേലൂര്‍ ശില്പങ്ങളുടെ ജൈവ ഭാവങ്ങളും കടല്‍ത്തീരത്തുറങ്ങിയ ഒരു ശില്പി കണ്ടസ്വപ്നം പോലെ മനോഹരമായ മഹാബലിപുരവും നല്‍കിയ്രത മനസ്സുനിറയുന്ന ഒരനുഭവം ലഭിക്കാതെ, തിരക്കിനോടുള്ളവിമുഖതയില്‍ വിഷാദിച്ച്‌, ശ്രീവാസ്തവ ക്ഷേത്ര മുറ്റത്ത്പിന്‍വാങ്ങിനിന്നു. കമലയാവട്ടെ, ദേവിപരാശക്തിയുടെ കാരുണ്യത്തെപറ്റി ബാല്യം മുതല്‍ കേട്ടിരുന്ന കഥകളോര്‍ത്ത്ഉത്തേജിതയായിക്കഴിഞ്ഞിരുന്നു. പഴവും ശര്‍ക്കരയും മുന്നില്‍വെച്ച്തൊഴുതുനില്‍ക്കുന്ന ഭക്തരുടെ ശിരസ്സില്‍ തുമ്പിക്കൈ തൊട്ട്ആശീര്‍വദിക്കുന്ന ആനക്കുട്ടിയെ അനുതാപത്തോടെനോക്കിക്കൊണ്ട്‌, ശ്രീവാസ്തവ കുറെനേരം കമലയെ അനുഗമിച്ചു. എന്നിട്ട്‌, വിശേഷാല്‍ പൂജകളുടെ സമയത്തോളംകാത്തിരിക്കാന്‍ കമലയ്ക്ക്ഇരിപ്പിടം കണ്ടെത്തിക്കൊടുത്ത്‌, പുറത്തിറങ്ങി. വഴിവാണിഭക്കാര്‍ക്കിടയിലൂടെ നടന്നു. കാടിനെപ്പറ്റി ഓരോന്നറിയാന്‍ ഒറ്റയ്ക്കിരുന്ന ഒരു വൃദ്ധനായ പൂക്കച്ചവടക്കാരനെ കണ്ടെത്തി. വൃദ്ധന്‍ കുടജാദ്രിമലകള്‍ചൂണ്ടിക്കാട്ടി ഐതിഹ്യകഥകള്‍ പറഞ്ഞു - ക്ഷേത്രം ചുറ്റിയൊഴുകുന്ന സൗപർണ്ണികയെപ്പറ്റിയും.

 

മുടല്‍മഞ്ഞിന്റെ വെളുപ്പുകലര്‍ന്ന കുടജാദ്രിയുടെ ഉയര്‍ന്ന ശിരസ്സ്ശ്രീവാസ്തവയെ ഉറ്റുനോക്കി. ആകാശം മൂടിക്കിടക്കുന്ന ആഹരിതഭൂമി മനസ്സിനെ വ്യാമോഹിപ്പിച്ചു തുടങ്ങി. വനനിബിഡതയിലൂടെ, കാട്ടുമൃഗങ്ങള്‍ ചവിട്ടിപ്പോയ പുല്‍മേടുകളിലൂടെ, നടന്ന്കയറിയെത്തുമ്പോള്‍, ആളനക്കം കുറഞ്ഞ ഒരു പുരാതന ക്ഷേത്രാവശിഷ്ടം. അതിവിദൂര ഭൂതകാലത്തേക്ക്തുറക്കപ്പെടു അതിന്റെ വാതിലുകള്‍... കമല കൂടെയില്ലായിരുന്നെങ്കില്‍, തീര്‍ത്ഥാടകരുടെ ഏതെങ്കിലും ചെറുസംഘത്തോടുചേര്‍ന്ന്താന്‍ കുടജാദ്രി കയറിപ്പോകുന്നത്സങ്കല്പിച്ച്‌, ഏറെ നേരം ആ മലനിരകള്‍ നോക്കി നിന്നുപോയി ശ്രീവാസ്തവ.

 

കമല മടങ്ങിയെത്തി തൊട്ടുവിളിച്ചപ്പോള്‍, ഒരു നിശ്വാസത്തിന്റെ വിരാമത്തോടെയാണ്ശ്രീവാസ്തവ മുഖം തിരിച്ചത്‌. വൃദ്ധന്‍കാട്ടിയ വഴിയിലൂടെ  സൗപർണ്ണികയിലേക്ക്  നടക്കുമ്പോഴും കുടജാദ്രിയുടെ നീലിമ കണ്ണില്‍ നിഴലിച്ചു കിടക്കുന്നതായുംതോന്നി.

 

സൌപര്‍ണ്ണികയുടെ തീരം വിജനമായിരുന്നു. പച്ചിലച്ചാര്‍ത്തുകളുടെ തിരശ്ശീലയ്ക്ക്പിന്നില്‍, ഒരു നര്‍ത്തകിയുടെകാല്‍ച്ചിലമ്പൊച്ച പോലെ, സൌപര്‍ണ്ണിക പാറകള്‍ തട്ടിയൊഴുകുന്ന ശബ്ദങ്ങള്‍... ശ്രീവാസ്തവ കുടജാദ്രിയെ മറന്നു തുടങ്ങി.

 

തണല്‍ വീണ ഒരു പാറയില്‍ കമലയെ കാത്തിരിക്കാന്‍ വിട്ട്‌, സൗപർണ്ണികയുടെ നീരൊഴുക്കിലേക്കിറങ്ങിയ ശ്രീവാസ്തവഒരാലിംഗനത്തിലമര്‍ന്നതു പോലെ, ആഹ്ലാദിക്കുകയായിരുന്നു.   കമലയാവട്ടെ, പുഴയില്‍ കണ്ടെത്തിയ നിറമുള്ളമത്സ്യങ്ങളിലും ജലപ്രതലത്തില്‍ തെന്നിപ്പറന്ന്കളിക്കുന്ന കാട്ടു കുരുവികളിലും കൌതുകം കണ്ടെത്തി.

 

മുങ്ങിക്കുളിക്കുമ്പോള്‍, അടിയൊഴുക്കിന്റെ തെളിമയിലേക്ക്കണ്ണു തുറന്ന ശ്രീവാസ്തവ സൌപര്‍ണ്ണികയുടെഅടിത്തട്ടിലെങ്ങും ചിതറിക്കിടന്ന മനോഹരമായ ആകൃതികളും നിറഭേദങ്ങളുമുള്ള കല്ലുകള്‍ കണ്ടെത്തി.

 

കല്ലുകളുടെ രൂപാന്തരങ്ങള്‍ ശ്രീവാസ്തവയുടെ മനസ്സിനെ എന്നും ഭ്രമിപ്പിച്ചിരുന്നുവീടുകളുടേയും തടവറകളുടേയും കല്ലുകള്‍... ദൂരമളക്കുന്ന നാഴികക്കല്ലുകൾ ... പരസ്പര സ്പര്‍ദ്ധയുള്ള അതിര്‍ത്തിക്കല്ലുകള്‍...ബിംബങ്ങളായി ജീവന്‍ കല്‍പിക്കപ്പെടുന്നകല്ലുകള്‍... കല്ലറകളിലെ മരിച്ച കല്ലുകള്‍... മനുഷ്യന്റെ ഭാഗധേയങ്ങള്‍ക്കൊത്ത്രൂപാന്തരം പ്രാപിക്കുന്ന കല്ലുകളില്‍നിന്നകലെ, അവന്റെ കയ്യിലെത്താത്ത കല്ലുകളുടെ സ്വതന്ത്രരൂപങ്ങള്‍, ആദിപ്രകൃതിയുടെ ചിഹ്നങ്ങളായി അവശേഷിക്കുന്നു - മനുഷ്യനോടൊപ്പം പരിണാമം പ്രാപിച്ച കല്ലുകളിലൂടെയും ഒരു പരിണാമ സിദ്ധാന്തം സാദ്ധ്യമാണെന്ന്ശ്രീവാസ്തവവിശ്വസിച്ചിരുന്നു.

 

സൗപർണ്ണികയിലെ ആ കല്ലുകളില്‍, നിന്ന്ഏറ്റവും പ്രാചീനതയും അപൂർവ്വതയും  തോന്നിയവയുടെ ഒരു ശേഖരമുണ്ടാക്കികുട്ടികള്‍ തങ്ങളുടെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്ന്രത ഉത്സാഹത്തോടെ, ശ്രീവാസ്തവ അത്കമലയെ കാട്ടി.

 

അപ്രതീക്ഷിതമായ മുഖസ്തോഭത്തോടെ കമല പറഞ്ഞു-“ അരുത്‌... സൌപര്‍ണ്ണികയിലെ കല്ലുകള്‍ പെറുക്കരുത്‌.... അതെല്ലാംദേവിയുടേതാണ്‌....”

 

പൊരുളൊളിച്ചുവച്ച ഒരു വിശ്വാസത്തിന്റെ ആവരണം സൃഷ്ടിച്ച്‌, സൗപർണ്ണികയിലെ കല്ലുകള്‍ തനിക്കായി സംരക്ഷിക്കാന്‍ശ്രമിച്ച തന്റെ പൂര്‍വ്വികനെ ഓര്‍ത്ത്‌, ഒരു ചിരിയോടെ ശ്രീവാസ്തവ കല്ലുകളുമായി കരയിലേക്ക്കയറി. കല്ലുകള്‍പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുകൊണ്ട്കമല വീണ്ടും പറഞ്ഞു: അരുത്‌... ആരോട്വേണമെങ്കിലും ചോദിച്ചുനോക്കു.... സൌപര്‍ണ്ണികയിലെ കല്ലുകള്‍ ആരും പെറുക്കാറില്ല.....”

 

സാരമില്ല കമലെ... ഈ കല്ലുകളെയും നമുക്ക്ദേവതകളെപ്പോലെ ആരാധിച്ചു തുടങ്ങാം...” ശ്രീവാസ്തവ കല്ലുകളുമായികാറിനടുത്തേക്ക്നടന്നു. കമല മുകയായി പിന്‍തുടര്‍ന്നു.

 

കാറില്‍ കയറി യാത്ര തുടങ്ങുമ്പോള്‍ കമലയുടെ മൌനം അസാധാരണമായി നീണ്ടുപോയത്ശ്രീവാസ്തവ ശ്രദ്ധിച്ചു. ആപിണങ്ങിയ മുഖം കൗതുകത്തോടെ  ഒളിച്ചുനോക്കിക്കൊണ്ട്ശ്രീവാസ്തവ കാറോടിച്ചു കൊണ്ടിരുന്നു.

വനഭാഗങ്ങൾ തുടങ്ങുന്നിടത്തെ , വഴിയുടെ ഒരു തിരിവിൽ, അവരുടെ കാർ ചെറിയ ഒരപകടത്തിൽപ്പെട്ടുപെട്ടെന്ന്വഴിയിലേക്കോടിക്കയറിയ ഒരു പശുക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം തെറ്റി അത് വഴിയരികിലെ മൺതിട്ടയിൽതട്ടി നിന്നു. കമല മുന്നോട്ടാഞ്ഞ്വീണെങ്കിലും കൈത്തലങ്ങു ഊന്നാന്‍ കഴിഞ്ഞതിനാല്‍, സ്വയം സുരക്ഷിതയായി. മനസ്സിന്റെലാഘവത്വം വിണ്ടുകിട്ടിയപ്പോള്‍, ശ്രീവാസ്തവ കമലയെ ചേര്‍ത്തുപിടിച്ച്ആശ്വസിപ്പിക്കാനൊരുങ്ങി. പക്ഷേ, ശ്രീവാസ്തവയുടെകൈകള്‍ തട്ടിമാറ്റി കമല രോഷത്തോടെ പറഞ്ഞു: “ഞാന്‍ പറഞ്ഞതെങ്ങനെയായി?.... സൗപർണ്ണികയിലെ കല്ലുകള്‍..." കമലപൊട്ടിക്കരയാന്‍ തുടങ്ങി.

 

കമലയെ സ്വതന്ത്രയാക്കി കുറച്ചുനേരം പകച്ചിരുന്നിട്ട്, ശ്രീവാസ്തവ കാര്‍ പിന്നോക്കം തിരിച്ച്‌, മടക്കയാത്ര തുടങ്ങി.

 

പിന്നെയും സൌപര്‍ണ്ണികയുടെ തീരം... പകല്‍ ചിറകൊതുക്കിത്തുടങ്ങിയിരുന്നുസൌപര്‍ണ്ണികയുടെ ചിലമ്പൊച്ചകള്‍ഉച്ചസ്ഥായിയിലെത്തിയിരുന്നു.

 

ശ്രീവാസ്തവ കാറില്‍ നിന്നിറങ്ങി, കല്ലുകള്‍ സൌപര്‍ണ്ണികയിലേക്ക്വലിച്ചെറിഞ്ഞു. ജലപ്പരപ്പില്‍ നിഴലിച്ചുകിടന്നആകാശത്തിന്റെ കുങ്കുമനിറങ്ങള്‍ ചിതറിച്ച്കല്ലുകള്‍ അടിത്തട്ടിലേക്കു പോയി. കുഞ്ഞുനിലവിളികളോടെ, കാട്ടുകുരുവികൾ  കൂട്ടത്തോടെ പറന്നുപോയി.

 

ഇരുട്ട്പടര്‍ന്ന മുഖത്തോടെ ശ്രീവാസ്തവ കാറില്‍ കയറി, കമലയെ നോക്കാതെ കാറോടിച്ചു തുടങ്ങി. മുന്നോട്ടുള്ള വഴിയിലേക്ക്അലക്ഷ്യമായി  ആശങ്കകളോടെ നോക്കിക്കൊണ്ട്കമല വിഷാദംപൂണ്ടു. വനപ്രദേശങ്ങളെത്തവേ, ഇരുളേറി അവര്‍ അന്യോന്യംഅദൃശ്യരാവാനും തുടങ്ങി.

 

ഓരോ മനസ്സും ഓരോ സൌപര്‍ണ്ണികയാണ്‌... ശ്രീവാസ്തവ വിചാരിച്ചു . . . . ഉപരിതലത്തിലെ ഒഴുക്ക്‌... അടിത്തട്ടുകളിലെവിശ്വാസങ്ങളുടെ കല്ലുകള്‍, അവയുടെ ഭിന്നരുപങ്ങള്‍...

 

കാട്ടില്‍, ചീവീടുകള്‍ ഏകതാനമായ ശബ്ദത്തില്‍ കരഞ്ഞുതുടങ്ങിയി രുന്നു.

Translator's Note

The Stones of Souparnika is a quiet story of the dissolution of a marriage. If not a complete and imminent dissolution, at least an irreversible unraveling of intimacy between the spouses is in order at the end of the story. It has a simple plot: Srivasthava and Kamala, the husband and the wife, are honeymooning in the seaside town of Mangalore in the western Indian state of Karnataka, a place of great natural beauty with at once the comforts and conveniences of a city and a wild remoteness. The couple undertakes a day excursion to the renowned temple of goddess Mookambika, a powerful incarnation of the Mother Goddess Devi, worshipped all over India. Over the course of a few hours at the temple their relationship undergoes an unexpected strain when the husband picks some stones from the bottom of the river Souparnika that encircles the temple. The wife, who accepts a local belief that you should not pick stones from the holy river, gets extremely upset with the husband. They return to their lodgings in a very different frame of mind than when they set out.

 

The challenge in translating this very short story was to convey the inevitable sadness and uncertainty that lurk underneath all seemingly happy relationships—the overriding theme of the story, beautifully and unforgettably conveyed in the original Malayalam. Aymanam John, the author, has an elegant and austere register reminiscent of the Joyce of Dubliners, where much is suggested, hinted, and alluded to, rather than explicitly described. Thus, I had to use a particular register for the descriptive passages, one that painted a picture but also left plenty of spaces around the words to suggest what cannot be spoken about. An example would be the literal and figurative meanings of the word “invisible” in a passage like this one:

 

“Shrivasthava got back into the car with a darkened expression and resumed driving without looking at Kamala. Melancholy seized Kamala as she gazed at the road in front of them indifferently but with anxiety. When they reached the turn to the woods, darkness had spread completely, and they became invisible to each other.”

 

I also had to tread lightly in English so that the overall volume of the story was always somewhat muted, so that even when certain details appear to be marked and tendentious, they are still quiet. For instance, the passage detailing the various types of stones the husband finds in the river, in the original Malayalam, could be read as both descriptive and symbolic, and I tried to mimic that effect. I believe I succeeded in conveying that same symbolic/descriptive effect without being loud: “ . . . Stones that build houses and prisons. . . milestones that measure distance . . . boundary stones to mark the borders of enmity . . . stones reborn as true-to-life images . . . dead tombstones . . .”

 

I am satisfied with my translation’s ability to convey the quiet desperation of the original, and the subtle moments in the story where larger devastations hide quietly.


Gayatri Devi

×

In the Classroom

×